Join News @ Iritty Whats App Group

വിവാഹം ഒരാഴ്‌ച മുൻപ്; മലയാളിയായ നവവധു സൗദി അറേബ്യയിൽ വാഹനാപകടത്തില്‍ മരിച്ചു, മരണം മാതാപിതാക്കളെ കാണാനുള്ള യാത്രക്കിടെ

വിവാഹം ഒരാഴ്‌ച മുൻപ്; മലയാളിയായ നവവധു സൗദി അറേബ്യയിൽ വാഹനാപകടത്തില്‍ മരിച്ചു, മരണം മാതാപിതാക്കളെ കാണാനുള്ള യാത്രക്കിടെ


ബുദാബി: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ നവവധുവിന് ദാരുണാന്ത്യം. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ ആണ് മരിച്ചത്.

23 വയസായിരുന്നു. ദമാമില്‍ നിന്ന് റിയാദിലേയ്ക്കുള്ള യാത്രക്കിടെ ഉമ്മുല്‍ അറാറില്‍വച്ച്‌ ഹിദ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

യാസീനാണ് ഹിദയുടെ ഭർത്താവ്. ഒരാഴ്‌ച മുൻപായിരുന്നു വിവാഹം. മാതാപിതാക്കളെ കാണാൻ ഭർത്താവിനൊപ്പം യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുവച്ചുതന്നെ ഹിദ മരിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട യാസീൻ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹിദയുടെ മൃതദേഹം സൗദിയില്‍തന്നെ സംസ്‌കരിക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group