അബുദാബിയില്‍ ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം; അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്
അബുദാബി: ഇറാൻ മിസൈല്‍ ആക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റതായി അബുദാബി അധികൃതർ. യുഎഇ തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്‌ടങ്ങള്‍ വീണ് തീപടർന്നാണ് ഇവർക്ക് പരിക്കേറ്റത്.
ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച് മണിക്കൂറുകള്‍ക്കകം സൗദി അറേബ്യയിലെ യുഎസ് സൈനിക കേന്ദ്രത്തില്‍ ഇറാൻ ആക്രമണം നടത്തി. നിരവധി ജീവനക്കാർക്ക് പരിക്കേല്‍ക്കുകയും സൈനിക വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തു.
അതേസമയം, ഗള്‍ഫ് മേഖലയില്‍ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്നലെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) യോഗം ചേർന്നിരുന്നു. സമാധാനത്തിന് മുൻഗണന നല്‍കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചത്. ജിസിസി രാജ്യങ്ങള്‍ സംയമനം പാലിക്കുകയാണെന്നും മേഖലയുടെ സുരക്ഷ മുൻനിർത്തി ഇറാനെതിരായ സൈനിക നീക്കങ്ങളില്‍ പങ്കാളികളാകില്ലെന്നും ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി റിയാദില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇറാനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കായി ജിസിസി രാജ്യങ്ങളുടെ മണ്ണോ ആകാശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന നയതന്ത്രപരമായ നിലപാടാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. യുദ്ധത്തിന് പകരം ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് ജിസിസിയുടെ പക്ഷം. യുദ്ധം വ്യാപിക്കാതിരിക്കാനും ഇറാൻ വിവേകപൂർവം ചിന്തിക്കാനുമായി ഗള്‍ഫ് രാജ്യങ്ങള്‍ അതീവ സംയമനം പാലിക്കുകയാണ്. സമാധാനപരമായ നയതന്ത്ര പരിഹാരത്തിനാണ് തങ്ങള്‍ മുൻഗണന നല്‍കുന്നത്. എങ്കിലും, അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി സ്വയം പ്രതിരോധിക്കാൻ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
إرسال تعليق