കോൺഗ്രസുകാരെ ആക്രമിച്ചവരെ പിന്തുണയ്ക്കാനാകില്ല, വി കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിയായാൽ എതിർക്കും; കോൺഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്
കണ്ണൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന് പിന്തുണ നൽകാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്. വി കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിയായാൽ എതിർക്കുമെന്നും കോൺഗ്രസുകാരെ ആക്രമിച്ചവരെ പിന്തുണയ്ക്കാനാകില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജംഷീർ പള്ളിവയൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജകമണ്ഡലം കൺവെൻഷനിലാണ് എതിർപ്പ് പരസ്യമാക്കിയത്. പയ്യന്നൂരിൽ കോൺഗ്രസിന്റെ സ്ഥാനാർഥി തന്നെ വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. പയ്യന്നൂരിൽ സിപിഎം വിമതരെ പിന്തുണയ്ക്കാമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം നിലപാട് എടുത്തിരുന്നു. നാളെ സിപിഎം വിമത സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ഇരിക്കെയാണ് യൂത്ത് കോൺഗ്രസിൻ്റെ പരസ്യ വിമർശനം.
إرسال تعليق