കണ്ണൂരിൽ ഉത്സവം കണ്ട് മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു
ശങ്കരനെല്ലൂർ കുടുക്കിമെട്ടയിലെ ചാത്തോത്ത് വീട്ടിൽ
സായന്ത് (24)ആണ് മരിച്ചത്.ചാമ്പാട് കൂർമ്പക്കാവ്
താലപ്പൊലി മഹോത്സവത്തിൽ പങ്കെടുത്ത് മടങ്ങവേ
ഞായറാഴ്ച പുലർച്ചെ
വണ്ണാൻ്റെ മെട്ടയിൽ വെച്ച് ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ
സായന്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.കെ പി രാമചന്ദ്രന്റെയും
ഷീജയുടെയും മകനാണ്. സഹോ :സ്നേഹ,ശ്വേത(മുൻ മാങ്ങാട്ടിടം പഞ്ചായത്ത് അംഗം)
إرسال تعليق