Join News @ Iritty Whats App Group

കെ കെ ശൈലജ എതിരാളി ആയത് ഭീഷണിയായി കാണുന്നില്ല, അധ്യക്ഷ സ്ഥാനത്തിരുന്ന് തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സണ്ണി ജോസഫ്

കെ കെ ശൈലജ എതിരാളി ആയത് ഭീഷണിയായി കാണുന്നില്ല, അധ്യക്ഷ സ്ഥാനത്തിരുന്ന് തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സണ്ണി ജോസഫ്


കണ്ണൂർ: കെ കെ ശൈലജ എതിരാളി ആയത് ഭീഷണിയായി കാണുന്നില്ലെന്ന് പേരാവൂർ യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ്. തളിപ്പറമ്പിലും പയ്യന്നൂരിലും അനുകൂല സാഹചര്യമാണെന്നും അദ്ദേഹം  പറഞ്ഞു. കെ സുധാകരൻ പ്രചാരണത്തിനായി എത്തുമെന്ന് കരുതുന്നു. സുധാകരന്റെ അതൃപ്തി പരിഹരിക്കപ്പെട്ടുവെന്നാണ് വിശ്വാസം. ഇത്തവണ കണ്ണൂരിൽ കൂടുതൽ സീറ്റ് പ്രതീക്ഷിക്കുന്നു. കേരളത്തിൽ നൂറിന് മുകളിൽ യുഡിഎഫിന് സീറ്റ് കിട്ടും. അതേസമയം കെപിസിസി അധ്യക്ഷൻ സ്ഥാനം തുടരും. നാലംഗ സമിതിക്ക് താത്കാലിക ചുമതല നൽകിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group