കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം: കൊലക്കേസ് പ്രതി ഉൾപ്പടെ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ധീൻ കൊലക്കേസ് പ്രതി കോളയാട് സ്വദേശി കെ രാഹുൽ, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി ജിതിൻ എന്നിവരാണ് അറസ്റ്റിലായത്. കണ്ണവം പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കണ്ണവം സ്‌റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബ് പൊട്ടിയിരുന്നില്ല. ബൈക്കിലെത്തില രണ്ടംഗ സംഘമാണ് വീടിന് നേരെ ബോംബെറിഞ്ഞത്. ബോംബ് വീടിനു മുന്നിൽ കൊണ്ടുവെച്ചതാകാം എന്നായിരുന്നു പൊലീസ് നിഗമനം.
Post a Comment