Join News @ Iritty Whats App Group

കീഴ്പള്ളി സ്വദേശിയെ ബംഗളുരുവിൽ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

കീഴ്പള്ളി സ്വദേശിയെ ബംഗളുരുവിൽ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി


ഇരിട്ടി: കീഴ്പ്പള്ളി ചതിരൂർ സ്വദേശിയെ ബംഗളുരുവിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാപാണിയിൽ ജാർജ്ജിന്റെയും മേരിക്കുട്ടിയുടെയും മകൻ സാവിയോ ജോർജ്ജിനെ (40) യാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പിക്കപ്പ് വാഹനത്തിൽ എറണാകുളത്തുനിന്നും സാധനങ്ങളുമായ ബംഗളുരുവിൽ എത്തിയ സാവിയോ യശ്വന്ത്പുരയിലെ ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു. മുറി തുറക്കാഞ്ഞതിനെത്തുടർന്നു ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമയ്യ മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹ സംസ്കാരം ബുധനാഴ്ച നടക്കും. ഭാര്യ : ക്ളിൻസി. സഹോദരൻ : ലിയോ.

Post a Comment

Previous Post Next Post
Join Our Whats App Group