Join News @ Iritty Whats App Group

'അമേരിക്ക ഇനി സഹായിക്കില്ല, എണ്ണ വേണമെങ്കില്‍ ഹോര്‍മൂസ് സ്വയം പിടിച്ചെടുക്കൂ'; ലോകരാജ്യങ്ങളോട് ട്രംപ്

'അമേരിക്ക ഇനി സഹായിക്കില്ല, എണ്ണ വേണമെങ്കില്‍ ഹോര്‍മൂസ് സ്വയം പിടിച്ചെടുക്കൂ'; ലോകരാജ്യങ്ങളോട് ട്രംപ്


വാഷിംഗ്ടണ്‍: അന്താരാഷ്ട്ര രാജ്യങ്ങള്‍ക്ക് ഇനി അമേരിക്കയില്‍ നിന്ന് സഹായമൊന്നും ലഭിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്.

യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.

ഹോർമൂസ് കടലിടുക്കിൻ്റെ ഉപരോധത്തിനെതിരെ ഇറാനോട് യുദ്ധം ചെയ്യാൻ മറ്റ് രാജ്യങ്ങള്‍ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിൻ്റെ പ്രതികരണം. 'ഇനി അമേരിക്കയില്‍ നിന്ന് നിങ്ങള്‍ക്ക് സഹായം ലഭിക്കില്ല, എണ്ണ വേണമെങ്കില്‍ ഇറാനെതിരെ സ്വയം പോരാടി നേടണം', ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പ്രതികരണം.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ലോക രാജ്യങ്ങളില്‍ ഇന്ധന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. ലോകത്തിലെ എണ്ണവിതരണത്തിൻ്റെ 20 ശതമാനവും കടന്നു പോകുന്ന തന്ത്രപ്രധാനമായ ഹോർമൂസ് ജലപാത ഇറാൻ അടച്ചതിന് പിന്നാലെയാണ് എണ്ണ പ്രതിസന്ധി രൂക്ഷമായത്. ഹോർമൂസ് ആക്രമിച്ച്‌ ഉപരോധം അവസാനിപ്പിക്കാൻ ട്രംപ് നിരവധി തവണ യുകെ അടക്കമുള്ള സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇറാനെതിരെയുള്ള യുദ്ധത്തില്‍ അമേരിക്കയെ ആരും സഹായിച്ചില്ലെന്നാണ് ട്രംപ് ആവർത്തിച്ച്‌ ആരോപിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group