Join News @ Iritty Whats App Group

തെരുവ് നായയുടെ കടിയേറ്റ് എഎസ്‌ഐ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്, ആക്രമിച്ചത് പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കയറി

തെരുവ് നായയുടെ കടിയേറ്റ് എഎസ്‌ഐ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്, ആക്രമിച്ചത് പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കയറി


കോഴിക്കോട്: നാദാപുരത്ത് അഡീഷണല്‍ എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റു. നാദാപുരം സ്റ്റേഷനിലെ എഎസ്‌ഐയും കൊയിലാണ്ടി സ്വദേശിയുമായ മനോജ്, രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വെച്ചാണ് എഎസ്ഐ മനോജിനെ നായ ആക്രമിച്ചത്.

പൊലീസ് സ്‌റ്റേഷന് സമീപത്തെ ആയിഷ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് അതിഥി തൊഴിലാളികളായ അബ്ദുദുല്‍ ഹഖ്(56), അസ്മാമാഉല്‍ ഹഖ്(26) എന്നിവര്‍ക്ക് കടിയേറ്റത്. കെട്ടിട നിര്‍മാണ തൊഴിലാളികളാണ് ഇരുവരും. മൂന്ന് പേരും നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. നാദാപുരത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി തെരുവ് നായ ആക്രമണം രൂക്ഷമാണ്. നാദാപുരത്തും സമീപ പഞ്ചായത്തിലുമായി വൃദ്ധരും കുട്ടികളുമടക്കം നൂറിലധികം പേര്‍ക്ക് അടുത്തകാലത്തായി തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്

Post a Comment

أحدث أقدم
Join Our Whats App Group