Join News @ Iritty Whats App Group

ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലും പോർ​ട്ട​ബി​ലി​റ്റി വ​രു​ന്നു;പേ​യ്‌​മെ​ന്‍റ്സ് വി​ഷ​ൻ-2028 റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പു​റ​ത്തി​റ​ക്കി

ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലും പോർ​ട്ട​ബി​ലി​റ്റി വ​രു​ന്നു;പേ​യ്‌​മെ​ന്‍റ്സ് വി​ഷ​ൻ-2028 റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പു​റ​ത്തി​റ​ക്കി


ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​കാ​ർ​ക്ക് ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ ഒ​രു ബാ​ങ്കി​ൽ നി​ന്നു മ​റ്റൊ​രു ബാ​ങ്കി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ മാ​റ്റാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന പേ​യ്‌​മെ​ന്‍റ്സ് വി​ഷ​ൻ-2028 റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പു​റ​ത്തി​റ​ക്കി.

മൊ​ബൈ​ൽ ന​മ്പ​ർ മാ​റാ​തെ ത​ന്നെ ക​മ്പ​നി​ക​ളെ മാ​റ്റാ​ൻ ക​ഴി​യു​ന്ന പോ​ർ​ട്ട​ബി​ലി​റ്റി സം​വി​ധാ​ന​ത്തി​ന് സ​മാ​ന​മാ​യ മാ​റ്റ​മാ​ണ് ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലും സ​മീ​പ​ഭാ​വി​യി​ൽ വ​രു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സൗ​ക​ര്യ​വും തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​വും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഈ ​നീ​ക്ക​ത്തി​ലൂ​ടെ ആ​ർ​ബി​ഐ ല​ക്ഷ്യ​മി​ടു​ന്ന​ത്.

നി​ല​വി​ൽ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന മ​റ്റൊ​രു ബാ​ങ്കി​ലേ​ക്ക് മാ​റാ​ൻ ആ​ഗ്ര​ഹി​ച്ചാ​ലും, പ​ഴ​യ അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള ശ​മ്പ​ളം, ഇ​എം​ഐ, ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ങ്ങ​ൾ, വാ​ട്ട​ർ-​ഇ​ല​ക്‌‌​ട്രി​സി​റ്റി ബി​ല്ലു​ക​ൾ തു​ട​ങ്ങി​യ​വ വീ​ണ്ടും ക്ര​മീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്ന ഭ​യ​ത്താ​ൽ പ​ല​രും ബാ​ങ്ക് മാ​റ്റാ​റി​ല്ല.

ഈ ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നാ​ണ് പേ​യ്‌​മെ​ന​ന്‍റ് സ്വി​ച്ചിം​ഗ് സ​ർ​വീ​സ് ( പാ​സ്) എ​ന്ന പു​തി​യ സം​വി​ധാ​നം ആ​ർ​ബി​ഐ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​വ​ഴി നി​ല​വി​ലു​ള്ള എ​ല്ലാ പേ​യ്‌​മെ​ന്‍റ് നി​ർ​ദേ​ശ​ങ്ങ​ളും പു​തി​യ ബാ​ങ്കി​ലേ​ക്ക് ത​ട​സ​മി​ല്ലാ​തെ കൈ​മാ​റാ​ൻ സാ​ധി​ക്കും.

വി​ദേ​ശ പ​ണ​മി​ട​പാ​ടു​ക​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കാ​നും ചെ​ല​വ് കു​റ​യ്ക്കാ​നു​മു​ള്ള പ​ദ്ധ​തി​ക​ളും വി​ഷ​ൻ 2028-ന്‍റെ ഭാ​ഗ​മാ​ണ്. അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ലു​ള്ള സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നീ​ക്കി ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​ന​ത്തെ ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നാ​ണ് നീ​ക്കം.

ജി20 ​രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക മു​ൻ​ഗ​ണ​ന​ക​ളു​മാ​യി യോ​ജി​ച്ചു​പോ​കു​ന്ന രീ​തി​യി​ലാ​ണ് ഈ ​പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തോ​ടെ ആ​ഭ്യ​ന്ത​ര ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ക്ഷ​മ​ത വ​ർ​ധി​ക്കു​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ ബാ​ങ്കു​ക​ൾ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്നും ക​രു​ത​പ്പെ​ടു​ന്നു.

Post a Comment

أحدث أقدم
Join Our Whats App Group