ലോക്‌സഭ- നിയമസഭ സീറ്റുകളുടെ എണ്ണം കൂട്ടും, കേരളത്തില്‍ നിയമസഭാ സീറ്റുകള്‍ 210 ആകും; വനിതാ സംവരണ ബില്‍ നടപ്പാക്കാൻ നിര്‍ദ്ദേശവുമായി കേന്ദ്രം
ന്യൂഡല്‍ഹി : വനിതാ സംവരണ ബില്‍ ഈ പാർലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ.
വനിതകള്‍ക്ക് മൂന്നില്‍ ഒന്ന് സീറ്റുകള്‍ സംവരണം ചെയ്യാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ലോക്സഭീ സീറ്റുകളുടെയും നിയമസഭാ സീറ്റുകളുടെയും എണ്ണം കൂട്ടുക എന്ന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ മുന്നോട്ടു വയ്ക്കുന്നത്.
ലോക്സഭയിലും നിയമസഭയിലും നിലവിലുള്ളതിന്റെ 50 ശതമാനം കൂടി സീറ്റുകള്‍ വർദ്ധിപ്പിക്കാമെന്നാണ് നിർദ്ദേശം. കേന്ദ്ര നിർദ്ദേശം നടപ്പാക്കിയാല്‍ ലോക്സഭാ സീറ്റുകള്‍ 816 ആയി ഉയരും. നിലവില്‍ 543 സീറ്റുകളാണ് ഉള്ളത്. കേരളത്തില്‍ ലോക്സഭാ സീറ്റുകള്‍ മുപ്പതായും നിയമസഭാ സീറ്റുകള്‍ 210 ആയും ഉയരും. കേന്ദ്ര നിർദ്ദേശം പ്രതിപക്ഷം അംഗീകരിച്ചാല്‍ ബില്‍ പാസാക്കാൻ സമ്മേളനം ഒരാഴ്ച കൂടി നീട്ടാമെന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന ചർച്ചയില്‍ ശിവസേന ഉദ്ധവ് വിഭാഗം , എൻ.സി.പി ശരദ്പവാർ വിഭാഗം, ബി.ജെ.പി അടക്കമുള്ള പാർട്ടികള്‍ പങ്കെടുത്തു.
إرسال تعليق