Join News @ Iritty Whats App Group

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കവുമായി കമ്മീഷൻ; വകുപ്പ് സെക്രട്ടറിമാര്‍ക്ക് കത്ത്, ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ മാര്‍ഗരേഖ

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കവുമായി കമ്മീഷൻ; വകുപ്പ് സെക്രട്ടറിമാര്‍ക്ക് കത്ത്, ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ മാര്‍ഗരേഖ


തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പിന് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ മാര്‍ഗരേഖ നല്‍കികൊണ്ട് വകുപ്പ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം ജില്ലയിൽ ചുമതല നൽകരുതെന്നാണ് പ്രധാന നിര്‍ദേശം. മൂന്ന് വര്‍ഷമായി ഒരേ ജില്ലയിൽ ജോലി ചെയ്യുന്നവരെ മാറ്റണമെന്നും കമ്മീഷൻ നടപടിക്ക് ശുപാര്‍ശ ചെയ്തവരെ നിയമിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. മുൻ കാലങ്ങളിൽ വീഴ്ച വരുത്തിയവര്‍ക്കും ക്രിമിനൽ കേസുള്ളവര്‍ക്കും ചുമതല നൽകരുതെന്നും നിര്‍ദേശമുണ്ട്. ആറ് മാസത്തിനകം വിരമിക്കുന്നവരെയും റിട്ടേണിങ് ഓഫീസര്‍ ആക്കരുതെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു. എസ്ഐആര്‍ ജോലിയുള്ളവരെ അന്തിമ പട്ടിക വന്ന ശേഷമേ മാറ്റാവൂ എന്നും നിര്‍ദേശമുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം കേരളത്തിലെത്താൻ സാധ്യത

Post a Comment

Previous Post Next Post
Join Our Whats App Group