Join News @ Iritty Whats App Group

‘ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാൻ പാടില്ല’; ബലാത്സംഗ കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ

‘ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാൻ പാടില്ല’; ബലാത്സംഗ കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ


നിലവിലെ ബലാത്സംഗ കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയായ മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ. വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്തു എന്ന കുറ്റത്തിന് വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് മോൻസൻ മാവുങ്കൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

വീട്ടുജോലിക്കാരിയുടെ മകളെ പ്രായപൂർത്തിയാകുന്നതിനു മുൻപ് പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തു എന്ന കേസിൽ മോൻസനെ എറണാകുളം പോക്സോ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.

പ്രായപൂർത്തിയതിന് ശേഷം പീഡിപ്പിച്ചതിനാണ് രണ്ടാമത്തെ ബലാത്സംഗ കേസ് പോലീസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന വകുപ്പ് ചൂണ്ടിക്കാട്ടിയാണ് മോൻസൻ സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്.പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളാണ് മോൻസണിനെതിരെ രജിസ്റ്റർ ചെയ്തിട്ടുളളത്.

Post a Comment

Previous Post Next Post
Join Our Whats App Group