Join News @ Iritty Whats App Group

മുന്‍നിര നടിയുമായി വിജയ്ക്ക് ബന്ധം; വിവാഹമോചന ഹര്‍ജി നല്‍കി ഭാര്യ സംഗീത

മുന്‍നിര നടിയുമായി വിജയ്ക്ക് ബന്ധം; വിവാഹമോചന ഹര്‍ജി നല്‍കി ഭാര്യ സംഗീത


25 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ച് നടനും ടിവികെ നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീത. വിജയ്ക്ക് ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സംഗീത വിവാഹ മോചനം ആവശ്യപ്പെട്ടിരിക്കുന്നത്.

വിജയ്ക്ക് ഒരു മുന്‍നിര നടിയുമായി അടുപ്പമുണ്ടെന്ന് സംഗീത 2021ല്‍ കണ്ടെത്തിയെന്നാണ് പരാതിയില്‍. അവിഹിതബന്ധം തുടരില്ല എന്ന് വിജയ് വാക്ക് നല്‍കിയെങ്കിലും ഈ ബന്ധം വീണ്ടും തുടരുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതോടെയാണ് സംഗീത വിവാഹമോചനത്തിന് തയ്യാറായത്.

ചെങ്കല്‍പ്പേട്ട് കുടുംബ കോടതിയിലാണ് സംഗീത ഹര്‍ജി ഫയല്‍ ചെയ്തത്. കേസില്‍ വിജയ്‌യോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. ഏപ്രില്‍ 20നാണ് ഹാജരാകേണ്ടത്. ചൊവ്വാഴ്ചയായിരുന്നു സംഗീത കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. 1999ലാണ് വിജയ് യും സംഗീതയും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. ദിവ്യ സാഷയാണ് മകള്‍.

Post a Comment

أحدث أقدم
Join Our Whats App Group