Join News @ Iritty Whats App Group

റോഡ് നിയമം തെറ്റിച്ചാല്‍ മോട്ടുവിൻ്റെ തട്ടുകിട്ടും; കണ്ണൂര്‍ നഗരത്തില്‍ കൗതുകമായി ആനക്കുട്ടി!

റോഡ് നിയമം തെറ്റിച്ചാല്‍ മോട്ടുവിൻ്റെ തട്ടുകിട്ടും; കണ്ണൂര്‍ നഗരത്തില്‍ കൗതുകമായി ആനക്കുട്ടി!


ണ്ണൂർ: കണ്ണൂർ നഗരത്തിലെ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് തടയിടാൻ വ്യത്യസ്തമായൊരു ബോധവത്കരണ രീതിയുമായി മോട്ടോർ വാഹന വകുപ്പ്.

കൈയ്യിലൊരു കൊച്ചു ഗദയുമായി നഗരവീഥികളില്‍ ഇറങ്ങിയ 'മോട്ടു' എന്ന ആനക്കുട്ടിയാണ് ഇപ്പോള്‍ കണ്ണൂരിലെ താരം. സംസ്ഥാന മോട്ടോർ വാഹന വകുപ്പിൻ്റെ റോഡ് സുരക്ഷാ ക്യാമ്പയിൻ്റെ ഭാഗമായാണ് ഈ ആനക്കുട്ടി വേഷധാരി ജനങ്ങള്‍ക്കിടയിലേക്ക് എത്തിയത്.

മേലെ ചൊവ്വ, കാല്‍ടെക്സ് തുടങ്ങിയ പ്രധാന ജംഗ്ഷനുകളില്‍ നിയമം ലംഘിക്കുന്നവരെ കണ്ടെത്താനാണ് മോട്ടു നിലയുറപ്പിക്കുന്നത്. സിഗ്നലിലെ സ്റ്റോപ്പ് ലൈൻ മറികടന്ന് വാഹനം നിർത്തുന്നവർക്കും അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നവർക്കും മോട്ടു തൻ്റെ ഗദ കൊണ്ട് പ്രതീകാത്മകമായ 'ശിക്ഷ' നല്‍കും. അതേസമയം, ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവർക്ക് മധുരം നല്‍കിയാണ് ആനക്കുട്ടി സ്വീകരിക്കുന്നത്.

നഗരത്തിലെത്തിയ മോട്ടുവിനെ കാണാനും ചിത്രങ്ങള്‍ പകർത്താനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളും മുതിർന്നവരും ഒരുപോലെ ഈ പുത്തൻ ബോധവത്കരണ പരിപാടിയെ ഏറ്റെടുത്തു കഴിഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിൻ്റെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്ന മോട്ടോർ വാഹന വകുപ്പിൻ്റെ സ്റ്റാളിലും മോട്ടു സന്ദർശനം നടത്തി.

കണ്ണൂർ ആർ.ടി.ഒ ഇ.എസ്. ഉണ്ണിക്കൃഷ്ണൻ്റെ മേല്‍നോട്ടത്തില്‍ ഇൻസ്പെക്ടർമാരായ വി. പ്രജിത്ത്, കെ. സബിൻ, പി. ധനേഷ്, അഖില്‍, വിവേക് രാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. വെറും വിനോദത്തിന് പുറമെ, റോഡ് സുരക്ഷാ സന്ദേശം കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്ന് അധികൃതർ വിശ്വസിക്കുന്നു. എന്നാല്‍, ഈ സൗഹൃദപരമായ മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ നിയമലംഘനം തുടരുന്നവർക്കെതിരെ കർശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും എം.വി.ഡി അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group