Join News @ Iritty Whats App Group

മലപ്പുറത്ത് ജനസംഖ്യ നാൽപ്പത്തഞ്ച് ലക്ഷം കടന്നു, പ്രമേയം പാസാക്കി സമസ്ത; 'മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം'

മലപ്പുറത്ത് ജനസംഖ്യ നാൽപ്പത്തഞ്ച് ലക്ഷം കടന്നു, പ്രമേയം പാസാക്കി സമസ്ത; 'മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം'


മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം പാസാക്കി. നാൽപ്പത്തഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറത്ത് ഭരണസൗകര്യത്തിനും വികസനത്തിനുമായി പുതിയ ജില്ല രൂപീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത സമ്മേളനത്തിന്‍റെ അഭിപ്രായം. ഭൂപ്രകൃതിയും യാത്രാക്ലേശവും പരിഗണിച്ച് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും സമാനമായ പരിഗണന വേണമെന്നും സമസ്ത ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ശാസ്ത്രീയ പഠനങ്ങൾ നടത്തി സമഗ്രമായ ജില്ലാ പുനർനിർണ്ണയം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group