അമ്മയ്ക്കായി കാത്തു നില്‍ക്കുന്നതിനിടെ കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു
കണ്ണൂർ: കണ്ണൂരില്‍ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. പുന്നച്ചേരി മുട്ടം റോഡ് ഓട്ടോ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർ താവം പള്ളിക്കരയിലെ ലീലാലയത്തില്‍ ഇ.നികേഷ് (48) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെ അമ്മ സരോജിനിക്കൊപ്പം പുന്നച്ചേരിയിലെ ബാങ്കിലേക്ക് ഓട്ടോയുമായി വന്നതായിരുന്നു.
അമ്മ ബേങ്കിലേക്ക് കയറി പോയപ്പോള്‍ ഓട്ടോയുമായി കാത്തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നികേഷ് കുഴഞ്ഞു വീഴുകയായിരുന്നു.
നാട്ടുകാർ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണപുരം പോലീസ് മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പരേതനായ ബാലകൃഷ്ണൻ്റെയും സരോജിനിയുടേയും മകനാണ്. ഭാര്യ: മീറ, ഏക മകൻ: അഷ്മിത് (വിദ്യാർത്ഥി
Post a Comment