പായം കരിയാലിൽ തൊഴിലുറപ്പ് പ്രവർത്തിക്കിടെ ഭക്ഷ്യ വിഷബാധ 24 തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സ തേടി
ഇരിട്ടി: തൊഴിലുറപ്പ് തൊഴിലിനിടെ ഉച്ചഭക്ഷണം കഴിച്ച തൊഴിലാളികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. പായം കരിയാലിലാണ് തൊഴിലിനിടെ ഭക്ഷണം കഴിച്ച 24തൊഴിലാളികൾക്ക് ഭക്ഷ്യ വിഷബാധയേറ്റത്. ഇവർ ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി. കഴിഞ്ഞദിവസം പായം കരിയാലിൽ ഒരു വീട്ടിൽ തൊഴിലുറപ്പ് തൊഴിലിന്റെ ഭാഗമായി പഞ്ചായത്തിലെ പത്താം വാർഡിലെ 26 പേർ പ്രവർത്തി നടത്തിയിരുന്നു. ഉച്ചയ്ക്കുശേഷം ഇവിടെ നിന്നും ഭക്ഷണം കഴിച്ച 24 പേർക്കാണ് വയറിളക്കവും ശർദ്ദിയും ഉണ്ടായത്. ഇവർ വ്യാഴാഴ്ചയും വെള്ളിയാഴ്ച്ചയുമായി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തൊഴിലാളികളായ പ്രീത, മിനി,ബിന്ദു, രാധ, നാരായണി, വിക്രമൻ ഉൾപ്പെടെ ഉള്ള 24 പേരാണ് ചികിത്സ തേടിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വള്ളിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചിച്ചു.
Post a Comment