Join News @ Iritty Whats App Group

തൊണ്ടിമുതല്‍ കേസില്‍ നിന്ന് ഊരാനാവില്ല, ശിക്ഷ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹര്‍ജി സെന്‍സ് കോടതി തള്ളി; തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല

തൊണ്ടിമുതല്‍ കേസില്‍ നിന്ന് ഊരാനാവില്ല, ശിക്ഷ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹര്‍ജി സെന്‍സ് കോടതി തള്ളി; തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല


തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി. ഇതോടെ ഈ തിരഞ്ഞെടുപ്പിലും അടുത്ത തിരഞ്ഞെടുപ്പിലും ആന്റണി രാജുവിന് മത്സരിക്കാനാകില്ല. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ജില്ലാ സെഷന്‍സ് കോടതി ശരിവെക്കുകയായിരുന്നു.

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. ഇത് ചോദ്യംചെയ്ത് ആന്റണി രാജു ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. താന്‍ കുറ്റക്കാരനെന്ന വിധി റദ്ദാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ജില്ലാ സെഷന്‍സ് കോടതി ശരിവെക്കുകയായിരുന്നു.

ജനുവരി മൂന്നിനാണ് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ആന്റണി രാജുവും കോടതി ജീവനക്കാരനുമായിരുന്ന ജോസും തൊണ്ടിമുതല്‍ തിരിമറിയില്‍ കുറ്റക്കാരെന്ന് കണ്ട് 35 വര്‍ഷം മുമ്പ് നടന്ന കേസില്‍ ശിക്ഷ വിധിച്ചത്. മൂന്നു വര്‍ഷം വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെ ആയതിനാല്‍ അപ്പീലില്‍ വിധി വരുന്നത് വരെ പ്രതികള്‍ക്ക് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്. അഭിഭാഷകനായ ആന്റണി രാജു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനല്‍കിയതിനെ തുടര്‍ന്ന് പ്രതി ശിക്ഷയില്‍നിന്ന് രക്ഷപെട്ടു. അദ്ദേഹത്തിനെതിരേ ഐപിസി 120 ബി, 201, 193, 409, 34 എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി 1990 ഏപ്രില്‍ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. കേസില്‍ പ്രധാന തൊണ്ടിമുതലായിരുന്നു അടിവസ്ത്രം. ഇതില്‍ കൃത്രിമത്വം നടത്തിയാല്‍ മേല്‍കോടതിയില്‍ അപ്പീലില്‍ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സെക്ഷന്‍ ക്ലര്‍ക്ക് ജോസുമായി ആന്റണി രാജു ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്.

നീതിന്യായവ്യവസ്ഥയെ തന്നെ കബളിപ്പിച്ച കേസില്‍ 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തൊണ്ടി മുതല്‍ കേസില്‍ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ കുറഞ്ഞുപോയെന്ന നിലപാടാണ് പ്രോസിക്യൂഷനുള്ളത്. ശിക്ഷ റദ്ദാക്കാനായി ആന്റണി രാജു സെഷന്‍സ് കോടതി സമീപിച്ചതിന് പിന്നാലെ ശിക്ഷ കുറഞ്ഞുപോയെന്ന് കാണിച്ച് അപ്പീലിന് പ്രോസിക്യൂഷനും ഒരുങ്ങുന്നുണ്ട്. നെടുമങ്ങാട് മജിസ്‌ട്രേറ്റിന്റെ വിധിയില്‍ പോരായ്മകളുണ്ടെന്ന് വ്യക്തമാക്കി അപ്പീല്‍ നല്‍കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.

Post a Comment

Previous Post Next Post
Join Our Whats App Group