പതിവു തെറ്റിക്കാതെ പള്ളി മുറ്റത്തെത്തി വിഷ്ണുമൂർത്തി തെയ്യം, നിറഞ്ഞ മനസ്സോടെ സ്വീകരിച്ച് പള്ളിക്കമ്മറ്റി; മനസ്സ് നിറയ്ക്കുന്ന സൗഹൃദക്കാഴ്ച
കാസർകോട്: പെരുമ്പട്ടയിലെ മുനീറുല്‍ ഇസ്ലാം ജുമാ മസ്ജിദില്‍ ഇന്നലെ സന്ദർശനത്തിന് എത്തിയത് വിഷ്ണുമൂർത്തി തെയ്യം. നൂറ്റാണ്ടുകളായി തുടരുന്ന ആചാരത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം. ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിൻ്റെ സമാപനത്തിലാണ് തെയ്യം പള്ളിയിൽ എത്തിയത്.</p><p>പെരുമ്പട്ട താഴത്തിടം ശ്രീ പാടാർ കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവം. വിഷ്ണുമൂർത്തി തെയ്യം അമ്പലത്തിൽ നിന്നിറങ്ങി വഴിയിലേക്ക്. മുസ്ലീം പള്ളയിലേക്കാണ് തെയ്യത്തിൻ്റെ ആഘോപരമായ വരവ്. മുത്തുക്കുടയും ചെണ്ടമേളവുമായി തെയ്യം പടികയറിയത് മുനീറുല്‍ ഇസ്ലാം ജുമാമസ്ജിദിലേക്ക്. കാൽ കഴുകി സ്വീകരണം. തെയ്യത്തിൻ്റെ വക കാരണവന്മാർക്ക് നാളികേരം. തെയ്യത്തിന് പള്ളി കമ്മിറ്റിയുടെ കാണിക്ക.
തെയ്യം മസ്ജിദ് സന്ദർശിക്കുന്നത് നൂറ്റാണ്ടുകളായുള്ള ആചാരമാണ്. മതത്തിൻ്റെ മതിലുകളില്ലാത്ത പെരുമ്പട്ടയിലെ കളിയാട്ട മാതൃക. മനുഷ്യസ്നേഹത്തിന്‍റെ പടവുകളാണ് വിഷ്ണുമൂർത്തി തെയ്യം ചവിട്ടിക്കയറുന്നതെന്ന് മസ്ജിജ്, അമ്പല കമ്മറ്റി ഭാരവാഹികൾ പറയുന്നു. മതസൗഹാർദം എന്നു പറയരുത് സൗഹാർദം എന്ന് മാത്രം പറഞ്ഞാൽ മതി എന്നാണ് ഈ നാട്ടുകാരുടെ ഭാഷ്യം. സൗഹൃദത്തിനിടയ്ക്ക് എന്തു മതം എന്നാണ് അവർ ചോദിക്കുന്നത്. നൂറ്റാണ്ടുകളായി ഈ മസ്ജിദിലും അമ്പലത്തിലുമുള്ള ആചാരങ്ങളും അതുപോലെ തന്നെയാണ്.
Post a Comment