നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പോകാനിരിക്കെ കണ്ണൂർ സ്വദേശിയായ പ്രവാസി ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു
ദുബായ്: നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലേക്ക് പോകാനിരിക്കെ കണ്ണൂർ സിറ്റി സ്വദേശിയായ യുവാവ് ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ മസ്‌ജിദിനു സമീപത്തെ 'അസ്മാസി'ൽ ഫവാസ് ചമ്പാൻ (39) ആണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം നടന്നത്. അവധിക്ക് നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിന് തൊട്ടു മുൻപായി ദുബായിലെ താമസസ്ഥലത്ത് വെച്ച് ഭക്ഷണം കഴിക്കുന്നതിനിടെ ഫവാസ് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ ആംബുലൻസിൽ ദുബായ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇബ്രാഹിമിന്റെയും സുബൈദയുടെയും മകനാണ് മരിച്ച ഫവാസ്.
സഹോദരങ്ങൾ: ഫൈസൽ, ഫായിസ.
തുടർനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ദുബായിൽ പുരോഗമിക്കുകയാണ്
إرسال تعليق