ആറളം ഫാമിൽ തൊഴിലാളിക്ക് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണശ്രമം , ഓടിവീണ തൊഴിലാളിക്ക് പരിക്ക്.
ആറളം ഫാമിൽ ഒന്നാം ബ്ലോക്കിലെ തൊഴിലാളി ആയ സുരേന്ദ്രനെയാണ് കാട്ടാന ആക്രമിക്കാൻ ശ്രമിച്ചത് വെള്ളിയാഴ്ച രാവിലെ 11.30 ഓടെ ആയിരുന്നു സംഭവം സുരേന്ദ്രൻ കൃഷിയിടത്തിൽ കുരങ്ങുകളെ ഓടിക്കുവാൻ പോയ സമയത്താണ് പിറകെ കാട്ടാന എത്തിയത്. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് തലക്കും കൈക്കും പരിക്കേറ്റു. തുടർന്ന് സുരേന്ദ്രനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
إرسال تعليق