ജ്യോതിഷാലയത്തിലെ മുറിയിലെ ചുവരിൽ ചോരപ്പാടുകള്‍; ജോത്സ്യൻ മുരാരി തന്ത്രി പെണ്‍കുട്ടിയെ മര്‍ദിച്ചോയെന്നും അന്വേഷിക്കും
കൊല്ലം: കൊല്ലം പുത്തൂരിൽ പോക്സോ കേസിൽ അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബു പെൺകുട്ടിയെ മർദിച്ചോ എന്നും അന്വേഷിക്കും. ജ്യോതിഷാലയത്തിൽ മുറിയിലെ ചുവരിൽ ചോരപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം സാമ്പിൾ ശേഖരിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയ 16 കാരിയെ ജോത്സ്യൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.പ്രതിക്കെതിരെ പോക്സോ ചുമത്തിയിരുന്നു. ഒളിൽ കഴിഞ്ഞ പ്രതിയെ ഇന്നലെയാണ് ഭരണിക്കാവിലെ ലോഡ്ജിൽ നിന്ന് പുത്തൂർ പൊലീസ് പിടികൂടിയത്.
إرسال تعليق