Join News @ Iritty Whats App Group

ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ കൂരന്‍മുക്കില്‍ സ്വകാര്യ ബസ് ഇരുചക്ര വാഹനത്തില്‍ ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം;അപകടം മകന്റെ പിറന്നാള്‍ ദിനത്തിൽ

ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ കൂരന്‍മുക്കില്‍ സ്വകാര്യ ബസ് ഇരുചക്ര വാഹനത്തില്‍ ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം;അപകടം മകന്റെ പിറന്നാള്‍ ദിനത്തിൽ


ഇരിട്ടി: ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ കൂരന്‍മുക്കില്‍ സ്വകാര്യ ബസ് ഇരുചക്ര വാഹനത്തില്‍ ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. കോളാരി സ്വദേശികളായ വിനോദൻ (52), മകൻ വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്. ഇരിട്ടിയിൽ നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോവുകയിരുന്ന ധനലക്ഷ്മി ബസ്സും മട്ടന്നൂർ ഭാഗത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്ര വാഹനവും ആണ് അപകടത്തിൽ പെട്ടത്. 


അപകടത്തിൽ ബസ്സിന്റെ ചക്രത്തിനിടയിൽ കുടുങ്ങിയ ഇരുവരെയും ഏറെ നേരത്തെ രക്ഷാ പ്രവർത്തന ത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച് ബസ്സ്‌ ഉയർത്തിയാണ്  പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പെരും മരിച്ചിരുന്നു.


മുന്നിൽ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബസ്സ്‌ വെട്ടിച്ചപ്പോൾ ആണ് എതിർ ദിശയിൽ നിന്നു വരികയായിരുന്ന അച്ഛനും മകനും സഞ്ചരിച്ച ബസ്സിൽ ഇടിച്ചത്. ഇത് കൂടാതെ മറ്റൊരു ഇരു ചക്ര വാഹനത്തിലും ബസ്സ്‌ ഇടിച്ചിട്ടുണ്ട്. ബസ്സ്‌ അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.






Post a Comment

أحدث أقدم
Join Our Whats App Group