Join News @ Iritty Whats App Group

സ്ത്രീ​ക​ള്‍​ക്ക് നീ​തി ല​ഭ്യ​മാ​ക്കാ​നു​ള്ള സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​ത്, കേരളത്തില്‍ പുരുഷ കമ്മീഷനെ നിയമിക്കാന്‍ സമയമായിട്ടില്ല: അ​ഡ്വ. പി. ​സ​തീ​ദേ​വി

സ്ത്രീ​ക​ള്‍​ക്ക് നീ​തി ല​ഭ്യ​മാ​ക്കാ​നു​ള്ള സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​ത്, കേരളത്തില്‍ പുരുഷ കമ്മീഷനെ നിയമിക്കാന്‍ സമയമായിട്ടില്ല: അ​ഡ്വ. പി. ​സ​തീ​ദേ​വി


പ​ത്ത​നം​തി​ട്ട: വ​നി​താ ക​മ്മീ​ഷ​നു സ​മാ​ന​മാ​യി പു​രു​ഷ ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ത​ന്നെ ഹൈ​ക്കോ​ട​തി നി​രാ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ അ​പ്ര​സ​ക്ത​മാ​ണെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ പി. ​സ​തീ​ദേ​വി.

സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച മാ​ധ്യ​മ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ധ്യ​ക്ഷ. പു​രു​ഷ ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ക്കേ​ണ്ട ഒ​രു സാ​ഹ​ച​ര്യം ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്നി​ല്ലെ​ന്നാ​ണ് കോ​ട​തി നി​രീ​ക്ഷി​ച്ച​ത്. സ്ത്രീ​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​ന് ഇ​ന്നും വെ​ല്ലു​വി​ളി ഉ​യ​രു​ന്നു​ണ്ട്.

സ്ത്രീ​ക​ൾ​ക്കു നേ​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ​ല ജി​ല്ല​ക​ളി​ലും ഇ​ന്നും ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ കു​റ​വ​ല്ല. മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍​ത്ത​യു​ടെ നി​ജ​സ്ഥി​തി മ​ന​സി​ലാ​ക്കി സ്ത്രീ​ക​ള്‍​ക്ക് നീ​തി ല​ഭ്യ​മാ​ക്കാ​നു​ള്ള സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും സ​തീ​ദേ​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യി നി​യ​മ​ങ്ങ​ള്‍​ക്കൊ​പ്പം മാ​ധ്യ​മ​ങ്ങ​ളും ചേ​ർ​ന്നു പ്ര​വ​ര്‍​ത്തി​ക്ക​ണം.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നാ​ലാം തൂ​ണാ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന വി​ഷ​യ​ത്തി​ല്‍ ശ​ക്ത​മാ​യ നി​ല​പാ​ട് എ​ടു​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് മാ​റ​ണം. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള മാ​ര്‍​ഗ​രേ​ഖ എ​ന്ന പേ​രി​ല്‍ 2022 ല്‍ ​കൈ​പു​സ്ത​കം ത​യ്യാ​റാ​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ച് വ​നി​താ ക​മ്മീ​ഷ​ന്‍ സ​ര്‍​ക്കാ​രി​ന് കൈ​മാ​റി​യി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ള്‍ മാ​തൃ​ക​പ​ര​മാ​യ രീ​തി​യി​ല്‍ സ്ത്രീ​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യ​ണം.

സ്ത്രീ​പ​ക്ഷ വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സ​ന്ദ​ര്‍​ഭ​ത്തി​ല്‍ തി​രു​ത്ത് അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ധ്യ​ക്ഷ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ തീ​ര​ദേ​ശം, ഗോ​ത്ര, പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല​ക​ളി​ല്‍ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യി പ്ര​ത്യേ​ക ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യി​ട്ടു​ണ്ട്. ഗാ​ര്‍​ഹി​കം, തൊ​ഴി​ലി​ടം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​യി​ല്‍ സ​ത്രീ​ക്ക് പ​രി​ര​ക്ഷ ന​ല്‍​കാ​നു​ള്ള സം​ര​ക്ഷ​ണ നി​യ​മം നി​ല​വി​ലു​ണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group