Join News @ Iritty Whats App Group

കണ്ണൂരില്‍ സൈക്കിള്‍ മതിലില്‍ ഇടിച്ച്‌ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണമടഞ്ഞു

കണ്ണൂരില്‍ സൈക്കിള്‍ മതിലില്‍ ഇടിച്ച്‌ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണമടഞ്ഞു


ചാല : നാടിന്റെ പ്രാർത്ഥനകളെ വിഫലമാക്കി തന്നടയില്‍സൈക്കിള്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന 12 വയസുകാരി മരണമടഞ്ഞു.

തന്നട മുബാറക് മൻസിലില്‍ ഫൈസല്‍- നസ്രിയ ദമ്പതികളുടെ മകള്‍ ആയിഷ മർവ (12)യാ ണ് ചാല മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. തന്നട ഹാജിമുക്കില്‍ കുട്ടിസൈക്കിള്‍ ഓടിച്ച്‌ കളിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടൻ തന്നെ ചാല മിംസ് ആശുപത്രിയില്‍ എത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

വിദഗ്ധരായ ഡോക്ടർമാരുടെ മേല്‍നോട്ടത്തില്‍ ജീവൻ നിലനിർത്താനുള്ള പരമാവധി ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ഇന്ന് മരണവാർത്ത പുറത്തുവന്നത്. . തുടർനടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഖബറടക്കം പിന്നീട് നടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group