Join News @ Iritty Whats App Group

വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ ഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്, ടൗൺഷിപ്പിലെ വീടുകളുടെ ആദ്യ ഘട്ട കൈമാറ്റം നാളെ നടക്കും

വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ ഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്, ടൗൺഷിപ്പിലെ വീടുകളുടെ ആദ്യ ഘട്ട കൈമാറ്റം നാളെ നടക്കും


വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ ഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്. 51 വീടുകളാണ് ദുരന്തബാധിതർക്ക് ഇന്ന് കൈമാറുക. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വീടുകളുടെ കൈമാറ്റം നിർവ്വഹിക്കും. പ്രിയങ്ക ഗാന്ധി എംപിയാണ് മുഖ്യാതിഥി. 8 സെന്റിൽ 1060 ചതുരശ്ര അടിയുള്ള മൂന്ന് ബെഡ് റൂമുകളോട് കൂടിയ വീടാണ് ദുരന്തബാധിതർക്കായി ലീഗ് നിർമ്മിച്ചു നൽകുന്നത്.

അതേസമയം, ചൂരൽമല മുണ്ടക്കൈ ദുരന്ത ബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ ആദ്യ ഘട്ട കൈമാറ്റം നാളെ നടക്കും. 178 വീടുകളാണ് കൈമാറുക. മുഖ്യമന്ത്രി പിണറായി വിജയൻ വീടുകളുടെ താക്കോൽ ദാനവും പട്ടയം കൈമാറലും നടത്തും. ആയിരം ചതുരശ്രയടിയുള്ള വീടും 7 സെൻറ് ഭൂമിയുമാണ് ദുരന്ത ബാധിതർക്ക് ലഭിക്കുന്നത്. വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ വീട് നൽകുന്നത്. വീടുകളുടെ അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നത് ടൗൺഷിപ്പിൽ തുടരുകയാണ്. പ്രിയങ്ക ഗാന്ധി എംപി ഇന്ന് 11 മണിയോടെ ടൗൺഷിപ്പിൽ സന്ദർശനം നടത്തും.

Post a Comment

أحدث أقدم
Join Our Whats App Group