Join News @ Iritty Whats App Group

വളർത്തുനായയെ മലമൂത്ര വിസർജ്ജനം ചെയ്യുന്നതിന് അയൽവാസിയുടെ വീട്ടിലേക്ക് തുറന്ന് വിടും, കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ പരാതി, നടപടിയുമായി പൊലീസ്

വളർത്തുനായയെ മലമൂത്ര വിസർജ്ജനം ചെയ്യുന്നതിന് അയൽവാസിയുടെ വീട്ടിലേക്ക് തുറന്ന് വിടും, കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ പരാതി, നടപടിയുമായി പൊലീസ്


തിരുവനന്തപുരം: വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ പരാതിയുമായി അൽവാസി. സത്യഭാമ വളർത്തുനായയെ മലമൂത്ര വിസർജ്ജനം ചെയ്യുന്നതിന് തന്റെ വീട്ടിലേക്ക് തുറന്ന് വിടുന്നുവെന്ന് അയൽവാസിയുടെ പരാതിയിൽ നടപടിയുമായി പൊലീസ്. പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടോന്‍റ്മെന്‍റ് വനിത പൊലീസ് സത്യഭാമയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അൽവാസിയുടെ വീട്ടിലേക്ക് നായയെ മലമൂത്ര വിസർജ്ജനം ചെയ്യുന്നതിന് അയക്കരുതെന്നും ഇനി പരാതിക്കിടയാക്കരുതെന്നും പൊലീസ് സത്യഭാമയോട് ആവശ്യപ്പെട്ടു. ഇനി ആവർത്തിക്കില്ലെന്ന ഉറപ്പിൽ ഇരുകൂട്ടരും മധ്യസ്ഥതയിൽ പിരിഞ്ഞു.

സത്യഭാമ തന്‍റെ വള‍‍ർത്തു നായയെ മലമൂത്ര വിസർജ്യം ചെയ്യാനായി അടുത്ത വീട്ടിലേക്ക് അയക്കുന്നുവെന്ന് വീട്ടുകാർ പരാതി പറഞ്ഞിരുന്നു. പലതവണ നായയെ അഴിച്ച് വിടരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇവർ ഇത് തുടർന്നു. ഇതോടെയാണ് അയൽവാസി പൊലീസിനെ സമീപിച്ചത്. നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണൻ, ടെലിവിഷൻ ചലച്ചിത്ര താരങ്ങളായ നടി സ്നേഹ ശ്രീകുമാർ, രേഖ രതീഷ് എന്നിവർക്കെതിരെ സത്യഭാമ ജൂനിയ‍ർ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു.

അടുത്തിടെ എൻഡിഎയിൽ ചേർന്ന സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർക്കെതിരെയും കലാമണ്ഡലം സത്യഭാമ രംഗത്ത് വന്നിരുന്നു. 'മോനെ നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു' എന്ന് അവര്‍ ഫേസ്ബുക്കിൽ കുറിച്ചു. നിന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച മറ്റു മതസ്ഥരെ നീ ചീറ്റ് ചെയ്യുകയായിരുന്നില്ലേ? നിന്റെ എല്ലാ ഉയർച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്തോടെ തീരും. ജനങ്ങൾക്ക്‌ നിന്നെ പഴയത് പോലെ ഇനി ഒരിക്കലും നോക്കിക്കാണാൻ കഴിയില്ല‍'- അവർ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group