Join News @ Iritty Whats App Group

ആധാറില്‍ അടിമുടി പരിഷ്‌കരണത്തിന് യുഡായ്; പേര്, വിലാസം, നമ്പര്‍ എന്നിവ മാറ്റി ഫോട്ടോയും ക്യൂആര്‍കോഡും മാത്രം ഉള്ള പുതിയ ഡിലൈന്‍ പരിഗണനയില്‍; പുതിയ ആധാര്‍ ആപ്പ് പുറത്ത്

ആധാറില്‍ അടിമുടി പരിഷ്‌കരണത്തിന് യുഡായ്; പേര്, വിലാസം, നമ്പര്‍ എന്നിവ മാറ്റി ഫോട്ടോയും ക്യൂആര്‍കോഡും മാത്രം ഉള്ള പുതിയ ഡിലൈന്‍ പരിഗണനയില്‍; പുതിയ ആധാര്‍ ആപ്പ് പുറത്ത്


ആധാര്‍ കാര്‍ഡിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ അടിമുടി പരിഷ്‌കരിക്കാന്‍ യുഡായ് (യുഐഡിഎഐ) ഒരുങ്ങുന്നു. നിലവിലുള്ള കാര്‍ഡുകളില്‍ നിന്ന് പേര്, വിലാസം, ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഒഴിവാക്കി പകരം ഉടമയുടെ ഫോട്ടോയും സുരക്ഷിതമായ ഒരു ക്യുആര്‍കോഡും മാത്രം ഉള്‍പ്പെടുത്തിയുള്ള പുതിയ ഡിസൈനാണ് പരിഗണനയിലുള്ളത്.

കാര്‍ഡിന്റെ മുന്‍വശത്ത് ഫോട്ടോയും ക്യുആര്‍ കോഡും മാത്രമേ ഉണ്ടാകൂ. ഓഫ്ലൈനായി വിവരങ്ങള്‍ വായിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് ഈ നീക്കം. ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പികള്‍ ഹോട്ടലുകളിലും മറ്റും നല്‍കുന്നത് വഴി വിവരങ്ങള്‍ ചോരുന്നത് ഒഴിവാക്കാന്‍ ക്യുആര്‍ കോഡ് അധിഷ്ഠിത വെരിഫിക്കേഷന്‍ സഹായിക്കും. ആധാര്‍ നമ്പര്‍ ഉപയോഗിച്ചുള്ള സിം കാര്‍ഡ് തട്ടിപ്പുകള്‍, അനധികൃത ലോണുകള്‍, ആധാര്‍ എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റം വഴിയുള്ള പണം തട്ടല്‍ എന്നിവ തടയാന്‍ പുതിയ മാറ്റം ലക്ഷ്യമിടുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ഇതിനിടയില്‍ കൂടുതല്‍ ഫീച്ചറുകളുള്ള പുതിയ ‘ ആധാര്‍ ആപ്പ് കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ രാജ്യത്തിന് സമര്‍പ്പിച്ചു. കേന്ദ്ര ഐടി സഹമന്ത്രി ജിതിന്‍ പ്രസാദ പുറത്തിറക്കിയ പുതിയ ആപ്പ് പൗരന്മാര്‍ക്ക് കൂടുതല്‍ സുരക്ഷയും എളുപ്പവും നല്‍കുന്നു. ബയോമെട്രിക് വിവരങ്ങള്‍ക്ക് പകരം മുഖം തിരിച്ചറിഞ്ഞ് പരിശോധന പൂര്‍ത്തിയാക്കാം. ആവശ്യമായ വിവരങ്ങള്‍ മാത്രം (ഉദാഹരണത്തിന് പ്രായം മാത്രം) ക്യുആര്‍ കോഡ് വഴി പങ്കിടാം. മുഴുവന്‍ വിവരങ്ങളും കൈമാറേണ്ടതില്ല. ഒരു ആപ്പില്‍ അഞ്ച് കുടുംബാംഗങ്ങളുടെ വരെ ആധാര്‍ പ്രൊഫൈലുകള്‍ കൈകാര്യം ചെയ്യാം. ആധാര്‍ കേന്ദ്രങ്ങളില്‍ പോകാതെ തന്നെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും വിലാസവും ആപ്പ് വഴി പുതുക്കാം.

Post a Comment

أحدث أقدم
Join Our Whats App Group