Join News @ Iritty Whats App Group

ഞാനുണ്ടാകുമ്പോള്‍ മൈക്ക് കളിക്കുന്ന കളിയാണ്; പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വീണ്ടും പണിമുടക്കി മൈക്ക്

ഞാനുണ്ടാകുമ്പോള്‍ മൈക്ക് കളിക്കുന്ന കളിയാണ്; പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വീണ്ടും പണിമുടക്കി മൈക്ക്


ണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വീണ്ടും മൈക്ക് പണിമുടക്കി. കണ്ണൂർ ധർമ്മശാലയില്‍ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിനിടെയാണ് സംഭവം.

തടസം നേരിട്ടതോടെ ഞാനുണ്ടാകുമ്പോള്‍ മൈക്ക് കളിക്കുന്ന കളിയാണെന്ന് മുഖ്യമന്ത്രി തമാശ രൂപേണ പ്രതികരിച്ചു. നേരത്തെ, കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്കില്‍ ഹൗളിങുണ്ടായ സംഭവത്തില്‍ പൊലീസ് കേസെടുത്തത് വലിയ വിവാദമായിരുന്നു. പിന്നീട്, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കേസ് വേണ്ടെന്ന് പൊലീസിന് നിർദേശം നല്‍കുകയും ചെയ്തിരുന്നു

ചടങ്ങില്‍ വിവിധ വിഷയങ്ങളെ കുറിച്ച്‌ മുഖ്യമന്ത്രി പ്രതികരിച്ചു. ലൈഫ് പദ്ധതി സംബന്ധിച്ച്‌ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചു. പദ്ധതിയുടെ ആകെ ചെലവ് 21,000 കോടി രൂപയാണെന്നും അതില്‍ 2,300 കോടി രൂപ മാത്രമാണ് കേന്ദ്രവിഹിതമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group