കാട്ടുപന്നി കുറുകെ ചാടി: കതിരൂരിൽ ഓട്ടോമറിഞ്ഞ് മത്സ്യവിൽപ്പനക്കാരൻ ദാരുണാന്ത്യം
കൂത്തുപറമ്പ്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യ വില്‍പ്പനക്കാരനായ ഗൃഹനാഥന് മരിച്ചു.കൂത്തുപറമ്പ് നരവൂരിലെ അവിട്ടം ഹൗസിൽ എന്‍. പ്രദീപന് (52) ആണ് മരിച്ചത്. കതിരൂര്‍ മൂന്നാം മൈലില്‍ വച്ച് ഇന്ന് പുലര്‍ച്ച അഞ്ചോടെയാണു സംഭവം.
തലശേരി മാര്‍ക്കറ്റില്‍ നിന്ന് ഓട്ടോയില്‍ വില്പനയ്ക്കുള്ള മത്സ്യവും എടുത്ത് നരവൂരിലേക്ക് പോകുമ്പോള്‍ മൂന്നാം മൈല്‍ ടൗണിന് സമീപം വച്ച് പന്നി കുറുകെ ചാടിയപ്പോൾ ഓട്ടോ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.പരിക്കുപറ്റിയ പ്രദീപനെ തലശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ ഏഴോടെ മരണപ്പെടുകയായിരുന്നു.
Post a Comment