Join News @ Iritty Whats App Group

വടകരയിൽ കുട്ടികളെ പീഡനത്തിനിരയാക്കി, ക്രൂരമായി മർദിച്ചു; കരുനാ​ഗപ്പള്ളി സ്വദേശിയായ പൂജാരി അറസ്റ്റിൽ

വടകരയിൽ കുട്ടികളെ പീഡനത്തിനിരയാക്കി, ക്രൂരമായി മർദിച്ചു; കരുനാ​ഗപ്പള്ളി സ്വദേശിയായ പൂജാരി അറസ്റ്റിൽ


കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത പ്രതി പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സമ്പത്താണ് പിടിയിലായത്. വടകരയിലും സമീപ പ്രദേശങ്ങളിലും ഇയാള്‍ പൂജാരിയായി ജോലി ചെയ്തിരുന്നു. ഈ മാസം പതിനാറിനാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ സമ്പത്തിനെതിരെ വടകര പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. പെണ്‍സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

12 ഉം ആറും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരകളായത്. കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. അയേണ്‍ ബോക്സ് വെച്ച് പൊള്ളിച്ചെന്നും മൊട്ടുസൂചി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു വീട്ടില്‍ മാറ്റാരും ഇല്ലാത്തപ്പോള്‍ പീഡനം. കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിയുന്നത്. വടകര പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി സമ്പത്ത് ഒളിവില്‍പ്പോവുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് വടകര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group