Join News @ Iritty Whats App Group

ഇന്ത്യൻ യുവാക്കളെ പിന്തുടർന്ന് നാലഞ്ച് പേർ, പിന്നാലെ ക്രൂരമർദ്ദനം; ഇസ്രായേലിൽ ഇന്ത്യക്കാർക്ക് നേരെ വംശീയാക്രമണം

ഇന്ത്യൻ യുവാക്കളെ പിന്തുടർന്ന് നാലഞ്ച് പേർ, പിന്നാലെ ക്രൂരമർദ്ദനം; ഇസ്രായേലിൽ ഇന്ത്യക്കാർക്ക് നേരെ വംശീയാക്രമണം


ദില്ലി: ഇസ്രായേലിൽ ഇന്ത്യക്കാർക്ക് നേരെ വംശീയ ആക്രമണം. ഇസ്രായേലി ബ്രോഡ്കാസ്റ്റർ കെഎഎൻ ആക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ടു. പൊതു പാർക്കിൽ ഒരു കൂട്ടം അക്രമികൾ രണ്ട് ഇന്ത്യൻ യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇന്ത്യൻ യുവാക്കൾ നടപ്പാതയിലൂടെ നടന്ന് പോകുമ്പോൾ മൂന്നോ നാലോ പേർ പിന്തുടരുകയും മർദ്ദിക്കുകയുമായിരുന്നു. ടെൽ അവീവിൽ നിന്ന് 50 കിലോമീറ്റർ അകലെ ഗാസയ്ക്ക് സമീപമുള്ള നഗരമായ ആഷ്‌കെലോണിലാണ് സംഭവം. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കുന്നു. ആക്രമണം നടത്തുന്നതിന് മുമ്പ് തന്നെ വാട്ട്‌സ്ആപ്പിൽ ആസൂത്രണം ചെയ്തിരുന്നുവെന്നും ആരോപണമുയർന്നു.&nbsp;</p><p>ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് വികസനത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ രം​ഗത്തെത്തിയതിന് പിന്നാലെയാണ് ആക്രമണം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് വിഷയം അടിയന്തരമായി പരിശോധിക്കണമെന്നും ഇരകളുടെ അവസ്ഥ പരിശോധിക്കണമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു.

Yesterday, two Indian citizens were brutally attacked in Ashkelon, Israel.It was a premeditated racist assault, planned over private chats. This is not the first such attack. And sadly, it may not be the last.The government’s failure to generate adequate employment at home… pic.twitter.com/ZPFYcrrfj1
— Pawan Khera (@Pawankhera) February 18, 2026

Post a Comment

Previous Post Next Post
Join Our Whats App Group