ജിമ്മുകൾക്ക് നിയന്ത്രണം വന്നേക്കും, 'ജിമ്മുകൾ സ്ഥാപിക്കുന്നതിന് കേന്ദ്രീകൃത മാർഗനിർദ്ദേശങ്ങൾ വേണം, പരിശോധനകൾ കർശനമാക്കണം' :ദേശീയ മനുഷ്യാവകാശ കമ്മീഷൻ
ദില്ലി: നാടെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ സജീവമാകുന്ന ജിമ്മുകള്‍ക്ക് നിയന്ത്രണം വന്നേക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു.ജിമ്മുകൾക്കെതിരായ പരാതിയിലാണ് നടപടി.പല ജിമ്മുകളിലും ലൈംഗിക പീഡനം നടക്കുന്നതായി പരാതി ലഭിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനുങ്കേ പറഞ്ഞു.ആരോഗ്യകരമല്ലാത്ത ജീം രീതികൾ നടപ്പാകുന്നു.പരിശോധനകൾ കർശനമാക്കണം.ജിമ്മുകൾ സ്ഥാപിക്കുന്നതിന് കേന്ദ്രീകൃത മാർഗനിർദ്ദേശങ്ങൾ വേണമെന്നും അവര്‍ വ്യക്തമാക്കി
ഉത്തർപ്രദേശിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.എല്ലാ സംസ്ഥാന സെക്രട്ടറിമാരും ജിമ്മുകളെ സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകണം.ജിം സ്ഥാപിക്കുന്നതിൽ സർക്കാർ നടപ്പാക്കിയ മാർഗനിർദേശങ്ങൾ സമർപ്പിക്കണം.ലൈസൻസുകൾ നൽകുന്നതിലെ മാനദണ്ഡം എന്ത് ? പരിശോധനകളെ സംബന്ധിച്ചും വിശദാംശങ്ങൾ നൽകണം.സമാന നിർദ്ദേശങ്ങൾ കേന്ദ്രത്തിനും നല്‍കിയിട്ടുണ്ട്,രണ്ടാഴ്ച്ചയ്ക്കുള്ളിൽ സമ്പൂർണ്ണ റിപ്പോർട്ട് നൽകണം
إرسال تعليق