നെല്ലുവിലയിൽ കേന്ദ്രസർക്കാരിന്റെ കടുംപിടിത്തം ഇന്ത്യ- അമേരിക്ക കരാറിന്റെ ഭാഗമെന്ന് എം.വി. ഗോവിന്ദൻ
ഒറ്റപ്പാലം: ഇന്ത്യ- അമേരിക്ക കരാറിന്റെ ഭാഗമായാണ് കർഷകർക്ക് നെൽവില നൽകുന്നതിൽ കേന്ദ്ര സർക്കാർ വിചിത്ര നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
സംസ്ഥാനം നൽകുന്ന ഉത്പാദന ബോണസ് നൽകരുതെന്ന കേന്ദ്രനിലപാട് അമേരിക്കക്ക് ഇന്ത്യൻ വിപണി തുറന്നുകൊടുക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് വികസനമുന്നേറ്റ ജാഥക്ക് ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. പ്രേംകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. സിപിഎം ഒറ്റപ്പാലം ഏരിയാ സെക്രട്ടറി എസ്. കൃഷ്ണദാസ്, കെ. ജയദേവൻ, എസ്. അജയകുമാർ, സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പി. സന്തോഷ്കുമാർ എംപി, എൻസിപി വർക്കിംഗ് പ്രസിഡന്റ് പി.എം. സുരേഷ് ബാബു, കോൺഗ്രസ്- എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ഗോപിനാഥ്, തുടങ്ങിയവർ പ്രസംഗിച്ചു
Post a Comment