മാലൂർ പൂവത്താർ കുണ്ട് ഭാഗത്ത് കൂത്തുപറമ്പ് എക്സൈസിന്റ മിന്നൽ പരിശോധനയിൽ 60 ലിറ്റർ ചാരായം കണ്ടെടുത്ത് അബ്കാരി കേസെടുത്തു
എൻഫോഴ്‌സ്മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി മാലൂർ പൂവത്താർ കുണ്ട് ഭാഗങ്ങളിൽ കൂത്തുപറമ്പ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ ഷിംന. പി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തോടരികിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 60ലിറ്റർ ചാരായം കണ്ടെടുത്ത് ഒരു അബ്കാരി കേസെടുത്തു. തൽസമയം പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർനടപടികൾക്കായി ടി കേസ് കൂത്തുപറമ്പ് റേഞ്ചിന് കൈമാറി.
ഒരാഴ്ച മുൻപ് 5 ലിറ്റർ ചാരായവുമായി സമീപത്തെ താമസക്കാരനായ വിനോദൻ എന്നയാളെ കുത്തുപറമ്പ് എക്സൈസ് സർക്കിൾ പാർട്ടി പിടികൂടിയിരുന്നു. ഇത്രയും കൂടുതൽ ചാരായം സംഭരിച്ചു വെച്ചത് എന്തിനാണെന്നും പിന്നിൽ പ്രവർത്തിക്കുന്ന കുറ്റവാളികളെ പിടി കൂടുന്നതിനെ കുറിച്ചും എക്സൈസ് വകുപ്പ് ഗൗരവമായി അന്വേഷിച്ചു വരികയാണ്. ഒരു കാരണവശാലും മദ്യ നിർമ്മാണവും വിതരണവും അനുവദിക്കില്ലെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.കെ. വിജേഷ് അറിയിച്ചു.
പ്രിവന്റ്റ്റീവ് ഓഫീസർ ഷാജി. സി. പി. , അനീഷ് കുമാർ പൂവൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ഷാജി. പിസി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിജീഷ് സി, പ്രസൂൺ. എൻ. കെ സിവിൽ എക്സസൈസ് ഓഫീസർ ഡ്രൈവർ ധനീഷ് സി എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.
إرسال تعليق