Join News @ Iritty Whats App Group

വേടനും നവമിലതയും ഈ മാസം 24 ന് വിവാഹിതരാകും; വിവാഹം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ച് തൃശ്ശൂർ സബ് രജിസ്ട്രാർ ഓഫീസ്

വേടനും നവമിലതയും ഈ മാസം 24 ന് വിവാഹിതരാകും; വിവാഹം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ച് തൃശ്ശൂർ സബ് രജിസ്ട്രാർ ഓഫീസ്


തൃശ്ശൂർ: റാപ്പർ വേടന്റെ വിവാഹം തൃശൂർ സബ് റജിസ്ട്രാർ ഓഫീസിൽ ഈ മാസം 24ന്. എഴുത്തുകാരിയായ നവമി ലതയാണ് റാപ്പർ വേടൻ എന്നറിയപ്പടുന്ന ഹിരൺ ദാസ് മുരളിയുടെ വധു. തൃശ്ശൂർ സബ് രജിസ്റ്റർ ഓഫീസിൽ വിവാഹം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരിലെ പൊതുവേദിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വേടന്റെ വിവാഹം ഇക്കാര്യം അറിയിച്ചിരുന്നു.

തദ്ദേശ സ്വയം ഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരില്‍ സര്‍ക്കാര്‍ നടത്തുന്ന ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ വേദിയില്‍ വെച്ചാണ് വേടൻ വിവാഹക്കാര്യം പരസ്യമാക്കിയത്. ഫെസ്റ്റിവലില്‍ വേടന്റെ പ്രോഗ്രാമും ഉണ്ടായിരുന്നു. വേദിയില്‍ വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം അറിയിച്ചത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് ലഭിച്ച വേടനെ എം വി ഗോവിന്ദൻ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു, തുടര്‍ന്ന് സംസാരിക്കവേയാണ് വേടന്റെ വിവാഹക്കാര്യം പങ്കുവെച്ചത്.

കല്യാണക്കുറിയിങ്ങനെ
സ്നേഹിതരെ,
ഇന്ത്യന്‍ ഭരണഘടന സാക്ഷിയായി ഞങ്ങള്‍ വിവാഹിതരാകുന്നു. എന്നുമെന്ന പോലെ എല്ലാറ്റിനുമെന്ന പോലെ ഞങ്ങളുടെ ഏറ്റവും അടുത്ത മനുഷ്യരായ നിങ്ങള്‍ കൂടെ ഉണ്ടാകണം.
എന്ന്,
അന്‍പോടെ
നവമിയും വേടനും

Post a Comment

Previous Post Next Post
Join Our Whats App Group