‘കടിക്കാതിരിക്കാൻ നായകള്‍ക്ക് കൗൺസിലിംഗ് നൽകാം, അതുമാത്രമാണ് ഇനി ബാക്കി’; തെരുവുനായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി
തെരുവുനായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി. കടിക്കാതിരിക്കാൻ നായകള്‍ക്ക് കൗൺസിലിംഗ് നൽകാമെന്നാണ് സുപ്രീം കോടതിയുടെ പരിഹാസം. അതുമാത്രമാണ് ഇനി ബാക്കിയുള്ളതെന്നും സുപ്രീംകോടതി പറഞ്ഞു. ഒരു തെരുവ് നായക്ക് അത് കടിക്കണമെന്ന് തോന്നുമ്പോൾ പുറത്തുള്ളവർക്ക് അതിന്റെ മനസ്സറിയാൻ കഴിയില്ലല്ലോ എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നായ്ക്കൾക്ക് ഭക്ഷണം നൽകണമെന്ന് താല്പര്യമുള്ളവർക്ക് സുരക്ഷിത കേന്ദ്രങ്ങളിൽ അതിനുള്ള സൗകര്യമുണ്ടാകുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അതേസമയം ഹർജികളിൽ നാളെയും വാദം തുടരും.
إرسال تعليق