Join News @ Iritty Whats App Group

റേ​ഷ​ൻ ക​ട​യി​ൽ ‘പോ​റ്റി​യെ കേ​റ്റി​യെ’ പാ​ട്ട്‌​വ​ച്ചു: പൊ​തു​സ്ഥ​ല​ത്ത് രാ​ഷ്ട്രീ​യ ഗാ​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന് സി​പി​എം നേ​താ​വ്; നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ത​ല്ലി​ച്ച​ത​ച്ചു


റേ​ഷ​ൻ ക​ട​യി​ൽ ‘പോ​റ്റി​യെ കേ​റ്റി​യെ’ പാ​ട്ട്‌​വ​ച്ചു: പൊ​തു​സ്ഥ​ല​ത്ത് രാ​ഷ്ട്രീ​യ ഗാ​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന് സി​പി​എം നേ​താ​വ്; നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ത​ല്ലി​ച്ച​ത​ച്ചു


കണ്ണൂർ: യു​ഡി​എ​ഫ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ പു​റ​ത്തി​റ​ക്കി​യ വി​വാ​ദ​മാ​യ “​പോ​റ്റി​യെ കേ​റ്റി​യെ’ എ​ന്ന പാ​ട്ടു വ​ച്ച​ത് ​ചോ​ദ്യം ചെ​യ്‌​ത സി​പി​എം നേ​താ​വി​ന് മ​ർ​ദ​നം. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി മു​ല്ല​ക്കൊ​ടി സ്വ​ദേ​ശി ടി.​പി. മ​നോ​ഹ​ര​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മ​യ്യി​ൽ അ​രി​മ്പ്ര പ്ര​ദേ​ശ​ത്തെ ഒ​രു റേ​ഷ​ൻ ക​ട​യി​ൽ ഭാ​സ്ക​ര​ൻ എ​ന്ന​യാ​ൾ “പോ​റ്റി​യേ കേ​റ്റി​യേ’ എ​ന്ന പാ​ട്ട് വ​ച്ചി​രു​ന്നു. ഇ​ത് കേ​ട്ട മ​നോ​ഹ​ര​ൻ പൊ​തു​സ്ഥ​ല​ത്ത് ഇ​ത്ത​രം രാ​ഷ്ട്രീ​യ ഗാ​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് ചോ​ദ്യം ചെ​യ്തു. എ​ന്നാ​ൽ പാ​ട്ട് നി​ർ​ത്താ​ൻ ത​യാ​റാകാതെ ഭാ​സ്ക​ര​ൻ ശ​ബ്ദം കൂ​ട്ടി.

മ​നോ​ഹ​ര​ൻ ഇ​തും ചോ​ദ്യം ചെ​യ്ത​തോ​ടെ ഭാ​സ്ക​ര​ൻ പ്ര​കോ​പി​ത​നാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​കുക​യും മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഭാ​സ്ക​ര​ൻ ക​ഴു​ത്തി​ന് പി​ടി​ച്ച് മ​ർ​ദി​ച്ചെ​ന്നാ​ണ് മ​നോ​ഹ​ര​ൻ മ​യ്യി​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Post a Comment

أحدث أقدم
Join Our Whats App Group