Join News @ Iritty Whats App Group

വി.കെ. ഇബ്രാഹിം കുഞ്ഞ്, ഹാരിസ് ഹാജി അനുസ്മരണം സംഘടിപ്പിച്ചു

വി.കെ. ഇബ്രാഹിം കുഞ്ഞ്, ഹാരിസ് ഹാജി അനുസ്മരണം സംഘടിപ്പിച്ചു



ഇരിട്ടി: മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, ഹാരിസ് ഹാജി എന്നിവരുടെ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. 

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി പരിപാടി ഉദ്ഘാടനം ചെയ്തു.
ഇരിട്ടി ടൗൺ പ്രസിഡന്റ് തറാൽ ഈസ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി അനുസ്മരണ പ്രഭാഷണം നടത്തി.

ഇരിട്ടി ജുമാ മസ്ജിദ് ഖത്തീബ് ഉബൈദ് അൻവരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി

ഇരിട്ടി നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി. റഷീദ്,കൗൺസിലർ ജുമൈല ഫിറോസ് , എം.കെ. ഹാരിസ്, സമീർ പുന്നാട്, മുഹമ്മദലി കണിയാറക്കൽ, നാസർ കേളോത്ത്, കെ.പി. ജാസിർ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group