Join News @ Iritty Whats App Group

‘വൈ​റ​ൽ’ ആ​കു​ന്ന​ത് ‘വാ​ല്യൂ’ ക​ള​ഞ്ഞാ​ക​രു​ത്: മ​റ്റൊ​രാ​ളു​ടെ ജീ​വി​ത​മ​ല്ല നി​ങ്ങ​ളു​ടെ ക​ണ്ട​ന്‍റ്; മുന്നറിയിപ്പുമായി കേരളാ പോലീസ്

‘വൈ​റ​ൽ’ ആ​കു​ന്ന​ത് ‘വാ​ല്യൂ’ ക​ള​ഞ്ഞാ​ക​രു​ത്: മ​റ്റൊ​രാ​ളു​ടെ ജീ​വി​ത​മ​ല്ല നി​ങ്ങ​ളു​ടെ ക​ണ്ട​ന്‍റ്; മുന്നറിയിപ്പുമായി കേരളാ പോലീസ്


റീ​ച്ചി​നും ലൈ​ക്കി​നും വേ​ണ്ടി സൃ​ഷ്ടി​ക്കു​ന്ന ക​ണ്ട​ന്‍റു​ക​ൾ മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. ഇ​തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ളാ പോ​ലീ​സ്. സ്വ​കാ​ര്യ ബ​സി​ല്‍ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് യു​വ​തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ദീ​പ​ക് ജീ​വ​നൊ​ടു​ക്കി​യ​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച ഷിം​ജി​ത മു​സ്ത​ഫ ഒ​ളി​വി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

“വൈ​റ​ൽ” ആ​കു​ന്ന​ത് “വാ​ല്യൂ” ക​ള​ഞ്ഞാ​ക​രു​ത്
സോ​ഷ്യ​ൽ മീ​ഡി​യ വ​രു​മാ​ന മാ​ർ​ഗ​മാ​യ​തോ​ടെ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​മാ​രു​ടെ എ​ണ്ണ​വും കൂ​ടി. റീ​ച്ചി​നും ലൈ​ക്കി​നും വേ​ണ്ടി സൃ​ഷ്ടി​ക്കു​ന്ന ക​ണ്ട​ന്‍റു​ക​ൾ മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. ഈ ​പ്ര​വ​ണ​ത​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ൾ ന​മ്മ​ൾ ഇ​നി​യെ​ങ്കി​ലും മ​ന​സി​ലാ​ക്ക​ണം.

സോ​ഷ്യ​ൽ മീ​ഡി​യ മ​നു​ഷ്യ​രെ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു ശ​ക്ത​മാ​യ മാ​ധ്യ​മ​മാ​ണ്. അ​റി​വ് പ​ങ്കു​വ​യ്ക്കാ​നും, ന​ല്ല ചി​ന്ത​ക​ൾ പ്ര​ച​രി​പ്പി​ക്കാ​നും, സ​മൂ​ഹ​ത്തെ മു​ന്നോ​ട്ട് ന​യി​ക്കാ​നും ഇ​ത് സ​ഹാ​യ​ക​മാ​ണ്. എ​ന്നാ​ൽ വൈ​റ​ലാ​കു​ക എ​ന്ന ഒ​രേ​യൊ​രു ല​ക്ഷ്യ​ത്തോ​ടെ ക​ണ്ട​ന്‍റു​ക​ൾ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ചി​ല​ർ മ​നു​ഷ്യ​ത്ത്വ​വും സാ​മൂ​ഹി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും മ​നഃ​പൂ​ർ​വം മ​റ​ക്കു​ന്നു.

ഒ​രാ​ളു​ടെ സ്വ​കാ​ര്യ ജീ​വി​തം അ​നു​വാ​ദ​മി​ല്ലാ​തെ ചി​ത്രീ​ക​രി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തോ, അ​വ​രു​ടെ തെ​റ്റു​ക​ളെ അ​തി​രു​ക​ട​ന്ന് പ​രി​ഹ​സി​ക്കു​ന്ന​തോ, തെ​റ്റാ​യ വാ​ർ​ത്ത​ക​ളും അ​ർ​ദ്ധ​സ​ത്യ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​ത​തോ വ്യ​ക്തി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം, കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ, സാ​മൂ​ഹി​ക അം​ഗീ​കാ​രം എ​ന്നി​വ ത​ക​ർ​ത്ത് ജീ​വി​തം ത​ന്നെ ചോ​ദ്യ​ചി​ഹ്ന​മാ​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ച്ചേ​ക്കാം. മ​റ്റൊ​രാ​ളു​ടെ ജീ​വി​തം ന​ശി​പ്പി​ച്ച് നേ​ടു​ന്ന റീ​ച്ച് നേ​ട്ട​മ​ല്ല, അ​ത് സ്വ​ന്തം പ​രാ​ജ​യ​മാ​ണെ​ന്ന​ത് മ​ന​സി​ലാ​ക്കു​ക. അ​ടി​യ​ന്ത​ര​മാ​യി പോ​ലീ​സ് സ​ഹാ​യം ആ​വ​ശ്യ​മു​ള്ള അ​വ​സ​ര​ങ്ങ​ളി​ൽ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ലൂ​ടെ​യ​ല്ല, 112 എ​ന്ന എ​മ​ർ​ജ​ൻ​സി ന​മ്പ​റി​ലേ​ക്കാ​ണ് വി​ളി​ക്കേ​ണ്ട​ത് എ​ന്ന​തും ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്നു.

Post a Comment

أحدث أقدم
Join Our Whats App Group