അടയ്ക്കാത്തോട് കരിയം കാപ്പിൽ പുലിയുടെ സാന്നിധ്യം സിസിടിവിയിൽ പതിഞ്ഞ സാഹചര്യത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കാൻ പഞ്ചായത്ത് പ്രസിഡണ്ട് ലിസ്സി ജോസഫ് ആവശ്യപ്പെട്ടു
അടയ്ക്കാത്തോട് കരിയം കാപ്പിൽ പള്ളിവാതുക്കൽ സ്‌കറിയായുടെ റബ്ബർ തോട്ടത്തിൽ പുലിയുടെ സാന്നിധ്യം സിസിടിവിയിൽ പതിഞ്ഞ സാഹചര്യത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസറിനോടും, കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചറോടും ആവശ്യപ്പെട്ടു. പ്രദേശത്തെ ജനങ്ങൾ പുലർച്ചെ റബർ വെട്ടുന്നതിനും, പാലു കൊടുക്കുന്നതിനായി മിൽമയിലേക്ക് ഒക്കെ പോകുന്നതാണെന്നും ജനങ്ങൾക്ക് സ്വൈര്യമായി ജീവിക്കാനുള്ള സാഹചര്യം വനം വകുപ്പ് ഒരുക്കണമെന്നും വന്യമൃഗങ്ങളെ വനത്തിൽ തന്നെ നിർത്താനുള്ള ഉത്തരവാദിത്വം വനം വകുപ്പിന് ഉണ്ടെന്നും ലിസി ജോസഫ് പറഞ്ഞു.
പ്രദേശം സന്ദർശിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ജനവാസം കുറഞ്ഞ മേഖല ആയതുകൊണ്ട് അടിയന്തരമായി ജനങ്ങൾ നിർദ്ദേശിക്കുന്ന സ്ഥലത്ത് മൂന്ന് ഓൺലൈൻ ക്യാമറകൾ കൂടി സ്ഥാപിക്കാനും, രാത്രിയും പകലും ഒരുപോലെ പെട്രോളിൽ നടത്താനും റബർടാപ്പിങ്ങിനും മറ്റും പോകുന്ന ആളുകൾക്ക് സമാധാനപരമായി തങ്ങളുടെ ജോലികൾ ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. ക്യാമറയുടെ ദൃശ്യങ്ങൾ പഞ്ചായത്തിനും, മറ്റു ആവശ്യപ്പെടുന്ന വ്യക്തികൾക്കും ലഭ്യമാക്കാനും, ഇനിയും പുലിയുടെ സാന്നിധ്യം ക്യാമറയിൽ പതിയുകയാണെങ്കിൽ കൂട് വെച്ച് പിടികൂടിനുള്ള നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉറപ്പ് നല്കി.
إرسال تعليق