Join News @ Iritty Whats App Group

സൗഹൃദത്തിനുപ്പുറമുള്ള ബന്ധം, വിയോഗം വിശ്വസിക്കാനാവുന്നില്ല’; സി ജെ റോയിയുടെ മരണത്തിൽ മോഹൻലാൽ

സൗഹൃദത്തിനുപ്പുറമുള്ള ബന്ധം, വിയോഗം വിശ്വസിക്കാനാവുന്നില്ല’; സി ജെ റോയിയുടെ മരണത്തിൽ മോഹൻലാൽ


ആദായനികുതിവകുപ്പ് റെയ്‌ഡിനിടെ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകചെയർമാൻ സി ജെ റോയിയുടെ മരണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. സൗഹൃദത്തിനുമപ്പുറമുള്ള ബന്ധമായിരുന്നു റോയ‌യുമായി ഉണ്ടായിരുന്നതെന്നും വിയോഗം വിശ്വസിക്കാൻ കഴിയില്ലെന്നും മോഹൻലാൽ സാമൂഹികമാധ്യമങ്ങളിലെ കുറിപ്പിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

‘പ്രിയ സുഹൃത്ത് സി.ജെ. റോയ്‌യുടെ വിയോഗം വിശ്വസിക്കാനാവുന്നില്ല. ഈ വിയോഗദുഃഖത്തിൽ കുടുംബത്തിനൊപ്പം ചേരുന്നു. സൗഹൃദത്തിനുപ്പുറമുള്ള ബന്ധമായിരുന്നു. എപ്പോഴും സ്നേഹത്തോടയും വാത്സല്യത്തോടേയും ഓർമിക്കപ്പെടും’, എന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ്.

ആദായനികുതിവകുപ്പ് റെയ്‌ഡിനിടെയാണ് സി ജെ റോയിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദായനികുതി ഉദ്യോഗസ്ഥരുടെ മാനസികപീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് സി ജെ റോയിയുടെ സഹോദരൻ സിജെ ബാബു ആരോപിച്ചു. ഇന്ന് ബെംഗളൂരുവിലാണ് റോയ്‌യുടെ സംസ്‌കാരം നടക്കുക. വിദേശത്തുനിന്ന് റോയ്‌യുടെ കുടുംബം ബെംഗളൂരുവില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ബംഗളൂരുവിലെ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Post a Comment

Previous Post Next Post
Join Our Whats App Group