പേരാവൂർ കൊട്ടംചുരം മഖാം ഉറൂസ് വ്യാഴാഴ്ച തുടങ്ങും
പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് ജനുവരി ഒന്ന് മുതൽ നാലു വരെ വലിയുള്ളാഹി നഗറിൽ നടക്കും. ജനുവരി ഒന്ന് വ്യാഴാഴ്ച ളുഹുർ നിസ്‌കാരത്തിനും മഖാം സിയാറത്തിനുംശേഷം പേരാവൂർ മഹല്ല് പ്രസിഡന്റ് സിപിഎച്ച് മജീദ് പതാകയുയർത്തും. സയ്യിദ് മുത്തുനൂർ തങ്ങൾ ഉദ്ഘാടനം ചെയ്യും. മൂസ മൗലവി ഉദ്‌ബോധനം നടത്തും.
രാത്രി ഏഴിന് അബൂബക്കർ സിദ്ദിഖ് അൽ അസ് ഹരി കാസർകോടിന്റെ പ്രഭാഷണം. വെള്ളിയാഴ്ച രാത്രി ഏഴിന് ശമീർ അഷ്‌റഫി കാട്ടാമ്പള്ളിയുടെ പ്രഭാഷണം. ശനിയാഴ്ച രാത്രി ഏഴിന് ഹാഫിസ് അബ്ദുൾ ബാസിത് ഫൈസി ചൊറുക്കളയുടെ പ്രഭാഷണം. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സമാപന സദസ് പേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്യും. മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് ദിഖർ ദുആ മജ്‌ലിസിന് ശൈഖുന ചെറുമോത്ത് ഉസ്താദ് നേതൃത്വം നൽകും.നാലു മണിക്ക് അന്നദാനം. എല്ലാ ദിവസവും സന്ധ്യക്ക് ദാറുസ്സലാം മദ്രസ വിദ്യാർഥികളുടെ ദഫ് പ്രോഗ്രാമും ഉണ്ടാവും.
പത്രസമ്മേളനത്തിൽ കൊട്ടംചുരം ഖത്തീബ് അസ്ലം ഫൈസി ഇർഫാനി , പേരാവൂർമഹല്ല് ജനറൽ സെക്രട്ടറി കെ.പി.അബ്ദുൾ റഷീദ്, ഖജാഞ്ചി നാസർ വട്ടൻപുരയിൽ, സെക്രട്ടറി സാദിഖ് വാണിയക്കണ്ടി, മെമ്പർ അരിപ്പയിൽ മജീദ് എന്നിവർ സംസാരിച്ചു.
إرسال تعليق