കണ്ണൂരില്‍ മയക്കുമരുന്ന് വേട്ട: 70 ഗ്രാം എംഡിഎംഎയുമായി ദമ്ബതികള്‍ പിടിയില്‍
കണ്ണൂർ: കണ്ണൂരില്‍ എംഡിഎംഎയുമായി ദമ്ബതികളെ പൊലിസ് പിടികൂടി. കണ്ണൂർ തയ്യില്‍ സ്വദേശി ഷാഹുല്‍ ഹമീദ് (രാഹുല്‍), ഭാര്യ കുറ്റ്യാടി സ്വദേശിനി നജ്മ എന്നിവരെയാണ് കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത് വെച്ച് സിറ്റി പൊലിസും എസിപി സ്ക്വാഡും ചേർന്ന് കസ്റ്റഡിയിലെടുത്തത്.
ഇവരില്‍ നിന്ന് 70 ഗ്രാമിലധികം എംഡിഎംഎ പൊലിസ് കണ്ടെടുത്തു. പിടിയിലാകുമ്ബോള്‍ ഇവർക്കൊപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു.
മാർച്ച് 3ന് നിശ്ചയിച്ചിരുന്ന പത്ത്, പ്ലസ് ടു പരീക്ഷകള്‍ മാറ്റി സിബിഎസ്‌ഇ; പുതിയ തീയതികള്‍ അറിയാം
ബെംഗളൂരുവില്‍ താമസിക്കുന്ന ഇവർ മയക്കുമരുന്ന് കൈമാറാനാണ് കണ്ണൂരിലെത്തിയത്. ഇതിനിടെ, സിറ്റി പൊലിസ് കമ്മീഷണർ പി. നിധിൻ രാജ്, എ.സി.പി പ്രദീപൻ കണ്ണിപ്പൊയില്‍ എന്നിവരുടെ നിർദേശ പ്രകാരം നടന്ന റെയ്ഡില്‍ പിടിയിലാകുകയായിരുന്നു.
إرسال تعليق