Join News @ Iritty Whats App Group

ശബരിമല സ്വർണക്കൊള്ള; അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക്, കൂടുതൽ പേർ കുടുങ്ങും

ശബരിമല സ്വർണക്കൊള്ള; അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക്, കൂടുതൽ പേർ കുടുങ്ങും


ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക്. എസ്ഐടി അന്വേഷിക്കുന്ന ചെന്നൈ വ്യവസായി ഡി മണി എന്ന് അറിയപ്പെടുന്നയാൾ. ഇയാൾ പുരാവസ്തു കടത്തുസംഘത്തിന്റെ ഭാഗമെന്നാണ് സൂചന. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നും എസ്ഐടിയ്ക്ക് നിർണായക മൊഴി ലഭിച്ചു.

2020 ഒക്ടോബർ 26നാണ് വിഗ്രഹ കടത്തിൻ്റെ പണം കൈമാറിയത്. ഡി മണി പണവുമായി തിരുവനന്തപുരത്താണ് എത്തിയിരുന്നത്. പണം വാങ്ങിയത് ശബരിമലയുമായി ബന്ധമുള്ള ഉന്നതനെന്നും മൊഴി ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചെയ്ത് സ്മാർട്ട് ക്രിയേഷൻസുമായുള്ള ഇടപാടുകൾ പരിശോധിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ തൊണ്ടിമുതൽ കണ്ടെത്താനുള്ള അന്വേഷണം എസ്ഐടി ഊർജിതമാക്കി. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തൊണ്ടിമുതൽ കണ്ടെത്താത്തത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാണ്. തൊണ്ടിമുതലെന്ന പേരിൽ 109 ഗ്രാം ചെന്നൈ സ്മാർട് ക്രീയേഷൻസിൽ നിന്നും 475 ഗ്രാം ബെല്ലാരിയിലെ വ്യാപാരി ഗോവർധനിൽ നിന്നും പിടിച്ചെടുത്തിരുന്നു. എന്നാൽ ഇവ ശബരിമലയിൽ നിന്നെടുത്ത യഥാർത്ഥ സ്വർണമല്ല. തട്ടിയെടുത്തതായി കരുതുന്നതിന് തുല്യ അളവിലുള്ള സ്വർണ്ണം പ്രതികൾ തന്നെ എസ്ഐടിക്ക് കൈമാറിയതാണ്.

Post a Comment

أحدث أقدم
Join Our Whats App Group