പാര്‍ട്ടി മൂഡിൽ തലസ്ഥാനം, ഹിറ്റടിച്ച് വസന്തോത്സവം; ചിത്രങ്ങൾ കാണാം
തിരുവനന്തപുരം നഗരത്തിലെ ക്രിസ്മസ്-പുതുവര്‍ഷാഘോഷത്തിന് മാറ്റുകൂട്ടി കനകക്കുന്നില്‍ നടക്കുന്ന വസന്തോല്‍സവത്തിലെ ദീപാലങ്കാരം. പുഷ്പമേളയും ലൈറ്റുകളും കാണാനായി നിരവധിയാളുകളാണ് കനകക്കുന്നിലേയ്ക്ക് ഒഴുകിയെത്തുന്നത്.
ഫ്ളവർ ഷോ, ട്രെഡ് ഫെയർ, ഫുഡ് കോർട്ട് എന്നിവ 12 ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടിയുടെ ഭാഗമാണ്.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35,000 പൂച്ചെടികളാണ് വസന്തോത്സവത്തിൽ ഒരുക്കിയിട്ടുള്ളത്.
കേരളം രാജ്യത്തിനു മുന്നില്‍ വിളംബരം ചെയ്യുന്ന മതനിരപേക്ഷതയുടെയും ഒരുമയുടെയും സന്ദേശമാണ് ഈ ആഘോഷ പരിപാടി.
വൈവിധ്യമാര്‍ന്ന ഇലുമിനേഷനുകളും ഇന്‍സ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് ദീപാലങ്കാരങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്.
'ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാര്‍മണി' എന്ന ആശയത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള ദീപവിതാനം കാണാന്‍ കനകക്കുന്ന് ഭാഗത്ത് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
വ്യത്യസ്ത മേഖലകളിലൂടെ സന്ദര്‍ശകരെ നയിക്കുന്ന സവിശേഷമായ ലൈറ്റിംഗ് ശൈലികള്‍ ഉള്‍ക്കൊള്ളുന്ന നടവഴികളും സംവേദനാത്മക പാതകളും പ്രദര്‍ശനത്തിന്‍റെ പ്രധാന ആകര്‍ഷണമാണ്.ഡിസംബര്‍ 24ന് ആരംഭിച്ച ദീപങ്ങളുടെയും പൂക്കളുടെയും ഉത്സവമായ വസന്തോത്സവം ജനുവരി 4ന് സമാപിക്കും.
إرسال تعليق