പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കയ്യില്‍ വിലകൂടിയ ഫോണ്‍, വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് പീഡന വിവരം; ബസ് ഡ്രൈവര്‍ പിടിയില്‍
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റില്‍.
സംഭവത്തില്‍ കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗണ്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളില്‍ ഇയാള്‍ പെണ്‍കുട്ടിയെ ബന്ധുവീട്ടില്‍ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ദിപിനെ പരിചയപ്പെട്ടത്. തുടർന്ന് ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും ഇത് അടുപ്പമായി മാറുകയും ആയിരുന്നു. തുടന്നാണ് പീഡനം നടന്നത്. പെണ്‍കുട്ടിക്ക് ഇയാള്‍ വിലപിടിപ്പുള്ള മൊബൈല്‍ ഫോണും വാങ്ങി നല്‍കിയിരുന്നു. കുട്ടിയുടെ കയ്യില്‍ വിലയേറിയ പുതിയ ഫോണ്‍ കണ്ടതോടെ രക്ഷിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post a Comment