Join News @ Iritty Whats App Group

വധശ്രമ കേസിൽ നിയുക്ത ബിജെപി കൗൺസിലർക്ക് 36 വർഷം തടവ്; സിപിഎം കൗൺസിലറെ വധിക്കാൻ ശ്രമിച്ചെന്ന് കേസ്

വധശ്രമ കേസിൽ നിയുക്ത ബിജെപി കൗൺസിലർക്ക് 36 വർഷം തടവ്; സിപിഎം കൗൺസിലറെ വധിക്കാൻ ശ്രമിച്ചെന്ന് കേസ്


കണ്ണൂർ: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു പ്രശാന്തിനാണ് തടവ് ശിക്ഷ. പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. 108000 രൂപ വീതം പിഴയും ഒടുക്കണം.2007 ഡിസംബർ 15 നായിരുന്നു സിപിഎം കൗൺസിലർ പി രാജേഷിനെ ബിജെപി പ്രവർത്തകർ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചത്.തലശ്ശേരി നഗരസഭ കൊമ്മൽവയൽ വാർഡിൽ നിന്നാണ് ശിക്ഷിക്കപ്പെട്ട പ്രശാന്ത് തെരഞ്ഞെടുക്കപ്പെട്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group