ചിത്രപ്രിയയുടെ കൊലപാതകം: പോലീസിനെതിരെ കുടുംബം; കൂട്ടുപ്രതികളുണ്ടോ എന്ന് അന്വേഷണം
കൊച്ചി: മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പോലീസിനെതിരെ കുടുംബം. പോലീസ് പ്രചരിപ്പിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധു ശരത് ലാല്‍ പറഞ്ഞു. ചിത്രപ്രിയ കാണാതാകുമ്പോഴുള്ള വേഷമല്ല സിസിടിവിയിലുള്ളത്. പോലീസ് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ബന്ധു ആരോപിച്ചു.
അതേസമയം കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അന്വേഷണം ആരംഭിച്ചു. നിലവില്‍ അലന് മാത്രമാണ് പ്രതി. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി അലനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പും നടത്തും.
ചിത്രപ്രിയയുടെയും അലന്റേയും മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. രണ്ട് ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
അലന്റെ പൂര്‍വകാല ജീവിത സാഹചര്യങ്ങളെക്കുറിച്ചും സൗഹൃദങ്ങളെ സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. മദ്യലഹരിയിലാണ് കൃത്യം നിര്‍വഹിച്ചതെന്ന് പ്രതി ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു. മദ്യം മാത്രമാണോ മറ്റ് മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
ബംഗളൂരുവില്‍ പഠിക്കുന്ന ചിത്രപ്രിയയ്ക്ക് അവിടെ ഒരു ആണ്‍സുഹൃത്തുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പറയുന്നത്. എന്നാല്‍, ഇവര്‍ക്കിടയില്‍ ശത്രുതയ്ക്കിടയാക്കിയ മറ്റെന്തെങ്കിലും വിഷയങ്ങള്‍ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ചിത്രപ്രിയയുടെ ബംഗളൂരുവിലുള്ള ആണ്‍സുഹൃത്തില്‍നിന്ന് പോലീസ് വിവരം തേടും.
إرسال تعليق